അച്ചാ , ഒരു സംശയം
ചോദിച്ചോ
അച്ചാ , ഈ ബൈബിൾ പ്രകാരം , നമുക്ക് മറ്റു മതങ്ങളെ അംഗീകരിക്കാൻ പറ്റുമോ ?
ബൈബിളിൽ എവിടാ അംഗീകരിക്കാൻ പാടില്ല എന്നു പറയുന്നത്?
എന്നിലൂടെ
അല്ലാതെ പിതാവിന്റെ അടുക്കൽ എത്താൻ സാധിക്കില്ല എന്നു യേശു
പറഞ്ഞിട്ടുണ്ടല്ലോ . ഇതൊരെണ്ണം മാത്രം. ഇനിയും ഉണ്ട്, ഞാൻ തന്നെ വഴുയും
സത്യവും ജീവനും ആകുന്നു . പിന്നെ പഴയ നിയമത്തിലോട്ടു കടന്നാൽ ഇഷ്ടം പോലെ
ഒണ്ടു , എടുത്ത് നിരത്തട്ടെ ?
വേണ്ട, ഇതു തന്നെ ധാരാളം. അല്ല മോനെ, അപ്പൊ ഒന്നു ചോദിക്കട്ടെ ?, ഇതു മാത്രമേ ഒള്ളോ നിന്റെ സംശയം ? .
ഇതേ ഇപ്പൊ തോന്നിയുള്ളൂ, എന്താ അച്ഛാ ?
അപ്പൊ നീ യേശു പറഞ്ഞപോലെ നിനക്കുള്ളതൊക്കെ വിറ്റു ദരിദ്രന്മാർക്കു കൊടുത്തിട്ടു വന്നു നിക്കുവാണ് അല്ലെ ?
ഹിഹി , അച്ഛൻ ബ്രോ , അതു പൊളിച്ചു . അതൊക്കെ നടക്കുന്ന കാര്യമാണോ ?
അല്ലെ
വേണ്ട, എളുപ്പമുള്ളതൊക്കെ ചെയ്തോ? ,ഫോർ എക്‌സാംപിൾ , അയൽക്കാരനെ നിന്നെ പോലെ തന്നെ
സ്നേഹിച്ചോ?, സഹോദരൻ തെറ്റു ചെയ്താൽ അവനോടും അവന്റെ ഭാര്യയോടും ഒക്കെ
ക്ഷമിച്ചോ ?
അച്ഛാ, അവരുടെ കാര്യ എന്നോട് പറയണ്ടാ..ഈ ക്ഷമ ഒക്കെ അവർക്കും ആകാമല്ലോ ?
പുന്നാര മോനെ,അതു
ശരി , അപ്പൊ നിന്റെ സ്വന്തം കാര്യം വന്നപ്പോ , ബൈബിൾ ഒക്കെ മൂലേല് തള്ളി
. ഇപ്പൊ കണ്ടില്ലേ ബൈബിൾ അല്ല പ്രശ്നം ,നീ .. നീ ആണ് കുഴപ്പം. നിനക്കു
ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ നീ ബൈബിളിലെ അറ്റവും മുറീം ഒക്കെ എടുത്ത് ന്യായം
ആക്കും .
ഒക്കെ , സമ്മതിച്ചു അച്ഛനെന്നെ പൂട്ടി , എന്നാലും, ഇത്രേം പച്ചക്കു യേശു അതെന്തിനാ പറഞ്ഞത് ?
എടാ ... ഹോ, ളോഹ ഇട്ടു പോയ് ,ഇല്ലേൽ പറഞ്ഞേനെ .. എടാ ,അതൊക്കെ വേറെ ഏതേലും സാഹചര്യത്തിൽ പറഞ്ഞതായിക്കൂടെ. ഉദാഹരണം : കർത്താവ്
എന്തു ചെയ്താലും കുറ്റം കണ്ടു പിടിക്കാൻ പുറകെ നടക്കുവല്ലാരുന്നോ
പരീശന്മാരും സാദൂക്യരും ഒക്കെ. "അവൻ വെറും ആശാരി ചെക്കൻ , പോരാത്തതിന്
നസ്രേത്ത് കാരനും" , എന്നൊക്കെ പറഞ്ഞു ഫുള്ള് അലമ്പ് റോൾ അല്ലെ .
ശിഷ്യന്മാരാണെൽ ബെസ്‌റ് ടീമ്സും . ഒരു ഉപമ പറഞ്ഞാൽ അതു മൊത്തം
വിശദീകരിച്ചു അവിച്ചു കൊടുത്താലേ മനസ്സിലാക്കൂ. അപ്പൊ സഹികെട്ടു
പറഞ്ഞതാരിക്കും , എടാ പിള്ളേരെ , ഞാൻ , ഈ നിക്കുന്ന ഞാൻ , ഞാൻ പറയുന്നതേ
കേക്കാവൂ , മറ്റവന്മാരു പറയുന്നെലെ പോയാൽ നിന്റെ ഒക്കെ കാര്യം കട്ട പോക .
ഈ ഒരു സെറ്റപ്പിൽ കർത്താവ് അതു പറഞ്ഞതായിക്കൂടെ? .
അച്ഛനിതിപ്പൊ ചുമ്മാ കൈയ്യീന്നു ഇട്ടതല്ലേ?
അപ്പൊ പിന്നെ മൊത്തം കൺഫ്യൂഷൻ ആയല്ലോ . ഇതിപ്പോ എന്താ കേൾക്കണ്ടേ ?
അതേ
, നീയും അതൊക്കെ തന്നെ അല്ലെ ചെയ്യുന്നത് . അയൽവക്കത്തെ കാരനേം ബാക്കി
ഉള്ളവരേം ഒക്കെ സ്നേഹിക്കാൻ ഇഷ്ടം പോലെ ഉദാഹരണങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട് .
അതിൽ വേറൊരുത്തന്റെ വിശ്വാസത്തെ ബഹുമാനിക്കുന്നതും പെടും.
അപ്പൊ പിന്നെ മൊത്തം കൺഫ്യൂഷൻ ആയല്ലോ . ഇതിപ്പോ എന്താ കേൾക്കണ്ടേ ?
പിന്നേ ,
കേൾക്കുന്ന ഒരാള്, എന്തായാലും നീ നിന്റെ ഇഷ്ടം പോലെയെ ചെയ്യൂ . അപ്പൊ
ആലോചിച്ചു ചെയ്യൂ , വേറൊരുത്തനെ വെറുക്കാൻ ആണ് ഇഷ്ടമെങ്കിൽ പോയ
വെറുക്കു.എന്നിട്ടു അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ചു തീരു. പക്ഷെ അതിന്റെ
എടേൽ ബൈബിൾ എങ്ങാനും എടോത്തോണ്ടു വന്നാൽ അമ്മച്ചിയാണേ നിന്റെ മുട്ടു കാലു
ഞാൻ തല്ലി ഒടിക്കും . എന്നിട്ടു ആശുപത്രീൽ വന്നു യേശു യെരുശലേം ദൈവാലയത്തിൽ
നിന്നു കള്ളന്മാരെ പുറത്താക്കിയ ഭാഗം നിന്നെ വായിച്ചു കേൾപ്പിക്കും.
No comments:
Post a Comment