ഒരു സമാധാനവും ഇല്ലാതെ പായുന്ന വണ്ടികൾ. കൂടെ റോഡിൽ യാത്ര ചെയ്യുന്നത് തന്റെ ശത്രു എന്ന രീതിയിൽ പെരുമാറുന്ന ഡ്രൈവർമാർ. നിയമങ്ങൾ പാലിക്കാത്ത കാൽനടക്കാർ, നമ്മൾ മര്യാദ നഷ്ടപ്പെട്ട ഒരു ജനത ആയി മാറിയോ?
വിദേശ രാജ്യങ്ങളിൽ ഒരു ബസ്സിൽ കയറാൻ പോലും വരിയായി നിൽക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. അവരങ്ങനെ ആയതു അവർ സഹാനുഭൂതി കൂടുതൽ ഉള്ളവരായത് കൊണ്ടല്ല, അതിൽ എറ്റവും അവസാനം കയറുന്നവനും അതിൽ സ്ഥലമുണ്ടാരിക്കും എന്ന ഉറപ്പുള്ളത് കൊണ്ടാണ്.
നമ്മുടെ നാട്ടിൽ ഈ ഒരു ഉറപ്പാണ് ഇല്ലാത്തത്. ഒരു നിമിഷം താമസിച്ചാൽ നമ്മുടെ സ്ഥാനം വേറൊരുത്തൻ തട്ടിയെടുക്കുമോ എന്ന ഭയം. ഇതിന്റെ മൂലകാരണം ജനസംഘ്യ വർദ്ധനവ് തന്നെ. ഈ ഭൂമിക്കു തരാൻ പറ്റുന്നതിന് ഒരു പരിധി ഉണ്ട്. ഇത് മനസ്സിലാക്കാൻ പലർക്കും മതങ്ങൾ ഒരു തടസ്സം ആണ്.
പോറ്റാൻ കഴിവുണ്ടെങ്കിൽ എത്ര കുട്ടികൾ വേണേലും ആവാം എന്നാണെങ്കിൽ, അത്ര കഴിവില്ലാത്ത ഒരുത്തന്റെ ഒരേയൊരു കുട്ടിക്ക് കിട്ടേണ്ട ഭക്ഷണം ആയിരിക്കും നിങ്ങൾ അമിത വില കൊടുത്തു വാങ്ങി നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കുന്നത്. എന്തിലും ഒരു മിതത്വം പാലിച്ചാൽ ഈശ്വരൻ പിണങ്ങുകയൊന്നും ഇല്ല.
കുട്ടികളുടെ എണ്ണം കൂടുമ്പോൾ നമ്മൾ ഭൂമിയിൽ ഇപ്പോലുള്ള വിഭവങ്ങൾക്ക് കൂടുതൽ അവകാശികളെ സൃഷ്ടിക്കുകയാണ്. ഈ ഭൂമിയിൽ നിന്ന് നമുക്ക് കിട്ടുന്ന പങ്ക് അവർക്കു കിട്ടുകയില്ല എന്ന് മനസ്സിലാക്കണം.
ഭൂമി ഒരു അക്ഷയപാത്രം അല്ല.

No comments:
Post a Comment