നമ്മുടെ ഇന്നത്തെ മനുഷ്യ സമൂഹം മറ്റു ജീവജാലങ്ങളിൽ നിന്നും വളരെ
വേറിട്ട് നിൽക്കുന്ന ഒന്നാണ്. മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്നും വളരെ
വ്യത്യസ്തനാക്കുന്നത് അവന്റെ വിശേഷ ബുദ്ധി ആണ് . അത് കൊണ്ടാണ് മൃഗങ്ങളുടെ
ഇടയിൽ ഇല്ലാത്ത ചില പ്രത്യേകതകൾ നമ്മളിൽ കാണുന്നത്. ഉദാഹരണം , അമ്മയേം
പെങ്ങളെയും തിരിച്ചറിയാൻ പറ്റുന്നത് :) . മൃഗങ്ങളുടെ ഇടയിൽ ആന്നും
പെണ്ണും മാത്രമേ ഉള്ളൂ അതിൽ 'അമ്മ സഹോദരി മുതലായ പ്രത്യേകതകൾ ഉണ്ടോ എന്നത്
സംശയം ആണ് . ഇത് വരെ ഒരു കാള മറ്റൊരു കാളയെ അളിയാ അമ്മാവാ എന്നൊന്നും
വിളിച്ചു കാണാൻ സാധ്യത ഇല്ല .
ഇതിൽ
നമ്മളെല്ലാവരും അഭിമാനിക്കുന്നവർ ആണ്. അത് കൊണ്ടാണല്ലോ ചില കുറ്റവാളികളെ
നാം മൃഗങ്ങൾ എന്ന് വിളിക്കാറ് . മൃഗങ്ങളുടെ ഇടയിൽ കാണുന്ന വേറൊരു സുപ്രധാന
രീതി ആണ് കയ്യൂക്കുള്ളവൻ കാര്യക്കാരൻ രീതി, നമ്മൾ മനുഷ്യർ വെറും
കായികബലത്തിൽ മാത്രം നിര്വചിക്കപ്പെടാവുന്നവർ അല്ലാത്തത് കൊണ്ട് , ഇതിനെ
നമ്മൾ കാടൻ രീതി എന്ന് വിളിച്ചു കളിയാക്കാറുമുണ്ട്. കായിക ബലം കുറഞ്ഞത്
കൊണ്ടു , ഒരു മനുഷ്യനും നമ്മുടെ സമൂഹത്ത്തിൽ വേർതിരിവ് ഉണ്ടാകരുത് എന്ന്
നമ്മൾ നിയമം കൊണ്ട് തന്നെ വ്യകതമാക്കിയിട്ടുണ്ട് . ഒരു ദുർബലനെ ഒരു ബലവാൻ
ചൂഷണം ചെയ്താൽ സമൂഹം ഒന്നടങ്കം നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ കൂടി ആ
ബലവാനെ ഇടിച്ചു ചമ്മന്തി ആക്കും.. ആക്കണം .
എന്നാൽ
ഇതിനു കടകവിരുദ്ധമായി സംഭവിക്കുന്ന ഒരു കാര്യമുണ്ട് നമ്മുടെ സമൂഹത്തിൽ .
അതാണ് സ്ത്രീ സമത്വം എന്ന പച്ച കള്ളം. ഒരു ശരാശരി സ്ത്രീ ശരാശരി പുരുഷനെ
കഴിഞ്ഞും കുറഞ്ഞു നിൽക്കുന്ന ഒരേ ഒരു കാര്യം കായിക ബലം മാത്രമാണ് . പക്ഷെ
ആധുനിക സമൂഹത്തിൽ, കൂടിയ കായിക ബലത്തിന്റെ പ്രാധാന്യം വളരെ തുച്ഛമാണെന്നു
എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ് . എന്നിട്ടും വര്ഷങ്ങളായി തുടർന്ന്
പോന്നിരുന്ന ഈ നാണക്കേട് ഇന്നും നമ്മൾ വച്ച് പുലർത്തുന്നു എന്നത് ഒരു വലിയ കുറച്ചിൽ തന്നെ ആണ് .
നമുക്ക്
ഗീർവാണം വിടാം , കേരളത്തിൽ പെൺകുട്ടിയും ആൺകുട്ടിയും സ്‌കൂളിൽ പൊന്നുണ്ടു ,
ഒരേ പോലെ ജോലി ചെയ്യുന്നുണ്ട് എന്നൊക്കെ. പക്ഷെ അപ്പോഴും പെണ്ണിന്റെ
കഴുത്തിൽ ഒരു കടിഞ്ഞാൺ ഇടാൻ ഈ സമൂഹം ശ്രമിക്കുന്നുണ്ട് . അതിന്റെ ഒരു
ഉദാഹരണം ആണ് നടി പാർവതിയെ ചുറ്റി പറ്റി ഉണ്ടായ പ്രശ്നങ്ങൾ. ആ സ്ത്രീ
അവരുടെ വ്യക്തിപരമായ ഒരു അഭിപ്രായം പറഞ്ഞു. അതോടെ ലോകം തകിടം മറിഞ്ഞു.
കാരണം ഒരു സ്ത്രീ പുരുഷ സമൂഹത്തിന്റെ നേരെ വിരൽ ചൂണ്ടാൻ ശ്രമിച്ചു
എന്നതാണ്. അതോടെ ഒരു ഭാഗം സമൂഹം അവരുടെ ചീഞ്ഞളിഞ്ഞ ചിന്താഗതികൾ പുറത്തു
കാണിച്ചു കൊണ്ട് അവരെ ആക്രമിക്കുക ആണ്
ആ സ്ത്രീ പറഞ്ഞതിൽ
ഞാൻ ഒരു തെറ്റും കാണുന്നില്ല. വിദ്യാഭ്യാസം കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാൻ
പഠിക്കില്ല എന്ന് നമ്മൾ തെളിയിച്ചു കഴിഞ്ഞല്ലോ. ഈ അന്യായം ഒരു സ്ത്രീയും
അർഹിക്കുന്നതല്ല, അത് കൊണ്ട് അതിനെതിരെ തിരുത്തൽ ശക്തികൾ വരേണ്ടത് നമ്മുടെ
സമൂഹത്തിന്റെ ആവശ്യം ആണ് . പാർവതി സിനിമ മേഖലയിൽ നിന്നും അത്തരത്തിൽ വന്ന
ഒരു യഥാർത്ഥ നായിക ആണ് . കാരണം ഇനി തനിക്കു ഒന്നും നഷ്ടപ്പെടാൻ ഇല്ല എന്ന
അവസ്ഥയിൽ അല്ല അവർ ഈ വെല്ലുവിളി ഏറ്റടുത്തത് . തന്റെ തൊഴിലിൽ വിജയിച്ചു
നിൽക്കുമ്പോൾ, നഷ്ടപ്പെടാൻ ഒരുപാട് ഉള്ളപ്പോൾ , അവർ ഈ സമൂഹത്തിന്റെ വലിയ
ഒരു ജീർണ്ണത എല്ലാവരെയും ഓർമിപ്പിച്ചു . അതിനു ഒരുപക്ഷെ അവർ വലിയ വില
കൊടുക്കുന്നുണ്ടാവാം ഇപ്പോൾ .
സിനിമയിലെ ഈ ഒരു
കുറവ് അവർ ചൂണ്ടിക്കാണിച്ചത് വളരെ ശരി ആയ ഒരു കാര്യമാണ് . കാരണം സിനിമ
കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരായ ആൺകുട്ടികളിൽ വളരെ സ്വാധീനം
ചെലുത്തുന്നുണ്ട്. സിനിമയിലെ പുരുഷ മേൽക്കോയ്മ കാണിക്കുന്ന കഥാപാത്രം
കാണിക്കുന്ന അന്യായങ്ങൾ ഒരു പക്ഷെ മുതിർന്നവരെ ബാധിക്കില്ലായിരിക്കും ,
പക്ഷെ സ്വഭാവ രൂപീകരണം നടക്കുന്ന ബാലർ ഈ സിനിമ കാണുന്നുണ്ട് . അവരുടെ മേൽ ഈ
സിനിമയ്ക്ക് വലിയ impact ഉണ്ട് . അല്ലാതെ ഒരു 35 വയസ്സുകാരൻ സിനിമ
കണ്ടു ഭാര്യയെ തല്ലാറില്ല എന്ന് പറയുന്ന വാദം ബാലിശവും കഴിഞ്ഞു താഴെ
ചെന്ന് ശൈശവത്തിൽ എത്തി ആണ് നിൽക്കുന്നത് .കുട്ടികളെ കാണിക്കാൻ പാടില്ല
എന്ന് പറഞ്ഞു ഒരു സിനിമ ഇറങ്ങിയാൽ അത് മലയാളത്തിൽ വലിയ വരുമാനം തരില്ല
എന്ന് എനിക്ക് തോന്നുന്നു . അപ്പൊ തനി കൂതറ ആയ ഒരു കേന്ദ്രകഥാപാത്രം ഉള്ള
സിനിമ പിള്ളേരേം കാണിച്ചു ആ കാശു മേടിച്ചു പെട്ടിയിൽ ഇടണം എന്ന്
ആഗ്രഹുക്കുമ്പോൾ കുറച്ചു സാമൂഹിക ഉത്തരവാദിത്വം നിർമാതാക്കളും,
സംവിധായകനും എഴുത്തുകാരും താരങ്ങളും ഒക്കെ കാണിക്കേണം .നടൻ പ്രിത്വിരാജ്
എടുത്ത ഒരു തീരുമാനം ഈ ചുറ്റുപാടിൽ വളരെ കയ്യടി അർഹിക്കുന്നു.
എന്നും
ആണിന്റെ സംരക്ഷണയിലും ചൊല്പടിയിലും ശീലപ്പെട്ടു നിൽക്കുന്ന സ്ത്രീകളെ
ഇവിടെ ആരും വിമര്ശിക്കുന്നില്ല. അവർ അവർക്കു ഉചിതമായതു ചെയ്യുന്നു. പക്ഷെ
അവരെ വച്ച് ബാക്കി എല്ലാ സ്ത്രീകളും അങ്ങിനെ തന്നെ ആകണം എന്ന് ആധുനിക സമൂഹം
ഒരിക്കലും ആവശ്യപ്പെടാൻ പാടില്ല. ജോലി ഇടങ്ങളിലും വ്യക്തി ജീവിതത്തിലും
പുരുഷൻ ആസ്വദിക്കുന്ന സ്വാതന്ത്യം സ്ത്രീകൾക്കും അവകാശപ്പെട്ടത് ആണ്. ഒരു
പക്ഷെ പഴയ ചില ദുശീലങ്ങൾ അത് അംഗീകരിക്കുന്നതിൽ നിന്നും നമ്മെ
തടയുന്നുണ്ടാവും. അവിടെ ഇത് പോലെ ഉള്ള ഉറച്ച ശബ്ദങ്ങൾ കേൾക്കേണ്ടതാണ്. ആ
ശബ്ദങ്ങളെ ഇല്ലാതാക്കാൻ നോക്കരുത്. എതിർപ്പുകളെ ഉള്കൊണ്ടു സ്വയം
തിരുത്തേണ്ട സമൂഹം ആവണം നമ്മുടേത്
വളരെ ഇഷ്ടപ്പെട്ടിരുന്ന
ഒരു സംവിധായകൻ ആരുന്നു ശ്രീ . ജൂഡ് ആന്തണി . പക്ഷെ ആശാൻ നടത്തിയ സോഷ്യൽ
മീഡിയ പരാമര്ശം കൊണ്ട് ആ ബഹുമാനം മൊത്തം പോയിക്കിട്ടി. കലാകാർക്കു അതും
ചെറുപ്പക്കാർക്ക് ഇത്രെയും ഒക്കെയേ വളരാൻ പറ്റൂ എന്നോർക്കുമ്പോൾ കഷ്ടം
തോന്നുന്നു.
അത് പോലെ തന്നെ ഏതോ ഒരു വനിതാ youtuber. കൃത്യ
സമയത്തു കലക്ക വെള്ളത്തിൽ views നേടി എടുക്കാൻ ശ്രമിക്കുന്നു. ഭൂരിപക്ഷ
പ്രീണനം എങ്ങനെയും നടത്തിയാൽ സ്വന്തം views കൂട്ടി എടുക്കാൻ പറ്റുമല്ലോ.
അതിനു ശ്രമിക്കുമ്പോൾ എന്ത് ആശയം എന്ത് സാമൂഹിക ബോധം . സ്വന്തം കഴിവുകൾ
ക്രിയാത്മകമായി വിനിയോഗിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
No comments:
Post a Comment