മതത്തിന്റെയും ജാതിയുടെയും ഇടപെടൽ രാഷ്ട്രീയത്തിൽ നിന്നും തുടച്ചു മാറ്റപ്പെടേണ്ട ഒന്നാണ് .
ഏതെങ്കിലും ഒരു മതമോ ജാതിയോ രാഷ്ട്രീയ ഇടപെടെൽ നടത്തുമ്പോൾ മറ്റു മതങ്ങളും ജാതികളും അതേ മാര്ഗം പിന്തുടരും എന്നത് വലിയ അത്ഭുതം ഒന്നുമല്ല .
ഒരു സാധാരണ മത വിശ്വാസി ഇത് കാണുമ്പോൾ , ആഹ എന്റെ മതത്തിനു രാഷ്ട്രീയ ശക്തി ഉണ്ടല്ലോ എന്ന് വിചാരിച്ചു സന്തോഷിക്കുക ആണ് പതിവ് . പക്ഷെ അയാള് താഴെ പറയുന്ന കാര്യങ്ങൾ ഓര്ക്കുന്നത് നല്ലതാണ്
1) മതങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ജനങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നു. ഇത് ജനങ്ങള് തമ്മിൽ അക്രമങ്ങള്ക്ക് ഇട നല്കും
2) ഇങ്ങനെ അസഹിഷ്ണുത ഉള്ള സമൂഹത്തിൽ വിദേശ , രാജ്യദ്രോഹ ശക്തികള്ക്ക് എളുപ്പം വേരോട്ടം ഉണ്ടാവും
3) ഓരോ ന്യൂനപക്ഷവും അതെത്ര ചെറുത് ആവട്ടേ , അവരോടുള്ള വേര്തിരിവ് മതി ഒരു രാജ്യം ചാമ്പൽ ആവാൻ. ഉദാഹരണം സിറിയ
4) ഒരു തീപ്പൊരി വീണാൽ എല്ലാം തകരും. കലാപം ഉണ്ടായാൽ അരാജകത്വം ഉണ്ടാവും. സാമൂഹിക വിരുദ്ധർ എന്തും ചെയ്യും എന്നാ അവസ്ഥ ഉണ്ടാവും. പെണ്‍കുട്ടികളെ കൊല്ലാക്കൊല ചെയ്യും , ആണ്‍ കുട്ടികളെ കൊല്ലാനും ചാവാനും ഉപയോഗിക്കും. ഒരു സാമൂഹിക സ്ഥിതി യുടെ ശക്തി അതിലെ വ്യക്തികളെ മാത്രം ആശ്രയിച്ചു ആണ്. അത് കൊണ്ട് നിങ്ങള്ടെ മതം ആരാധനയിൽ മാത്രം മതി. ആരധനാലയത്തിനു പുറത്തിറങ്ങിയാൽ എല്ലാ മതവും ഒരൊറ്റ സമൂഹം മാത്രമാവട്ടെ
കേരളത്തിന്റെ കാര്യം , ഇവിടെ ന്യൂനപക്ഷം ആണ് ആദ്യം രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് . ഇത് ഭൂരിപക്ഷത്തെ അവരവരുടെ മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരാൻ പ്രേരിപ്പിക്കുന്നു
എല്ലാ മത മേലധ്യക്ഷന്മാരോടും ഒരപേക്ഷ ...
നിങ്ങൾ ദയവു ചെയ്തു രാഷ്ട്രീയത്തിൽ ഇടപെടരുത്. ദൈവത്തിന്റെ പേര് ദയവു ചെയ്തു രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരരുത്. ജനങ്ങള് തമ്മിൽ വൈരം ഉണ്ടാക്കി നിങ്ങൾ എന്ത് തന്നെ നിങ്ങള്ടെ മതത്തിനു ഉണ്ടാക്കി കൊടുത്താലും , അത് ദൈവം പുറം കാലു കൊണ്ട് ചവിട്ടി തെറിപ്പിക്കും.
നിങ്ങളുടെ സഭാവിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന അവസ്ഥ ഉണ്ടായാൽ തന്നെ ജന പ്രതിനിധികളെ വോട്ട് ബാങ്ക് കാട്ടി വിരട്ടി ആവശ്യം നേടാൻ ശ്രമിക്കരുത്. ഒരുപാട് പാവം ജനങ്ങൾ നിങ്ങൾ പറയുന്നത് കേള്ക്കാൻ നോക്കി നില്ക്കുന്നു, അവരുടെ വിശ്വാസം മുതലെടുത്ത് കളിക്കരുത് . നിങ്ങൾ ഇന്ന് ചെയ്യുന്ന ഇത്തരം പ്രവർത്തികൾ നമ്മുടെ നാടിനെ നാളെ ഒരു കലാപ ഭൂമി ആക്കി മാറ്റാൻ പോന്നതാണ്. വരാൻ പോകുന്ന തലമുറകളെ ഒര്തെങ്കിലും , നിങ്ങള്ക്ക് പേര് നേടാൻ വേണ്ടി ഈ നാട് നശിപ്പിക്കരുത് .
2 comments:
അവന്മാരൊക്കെ പണി തുടങ്ങിക്കഴിഞ്ഞു .. ഇനി എവിടെയെത്തും എന്ന് നോക്കിയാ മതി :-|
വിദ്യാഭാസം ഉണ്ടെന്നെ ഉള്ളു...വിവരമില്ലാത്ത ഭൂരിപക്ഷം ആണ് നമ്മുടെ സമൂഹം. നമ്മൾ ആരാധിക്കുന്നത് കൊറേ അപ്പച്ചന്മാരുടെ ഭാവനയിൽ വിരിഞ്ഞ ദൈവീക സങ്ങല്പങ്ങൾ ആണെന്നുള്ള തിരിച്ചറിവ് വരണമെങ്ങിൽ സായിപ്പിന്റെ പുസ്തകങ്ങൾ കാണാപ്പാഠം പഠിക്കുന്നതിനു അപ്പുറമുള്ള വിദ്യാഭാസവുംസാമാന്യ ബോധവും വേണ്ടി വരും.
Post a Comment