Tuesday, December 16, 2014

ഏറ്റവും നല്ല കാലം കുട്ടികാലം - കാലേൽ വാരി അലക്കിക്കളയും

ജീവിതത്തിലെ ഏറ്റവും നല്ല കാലം കുട്ടികാലം ആണ്. 
ഇത്  കേട്ട് കേട്ട് ഞാൻ മടുത്തു. ഇനി ഇതാരെങ്കിലും പറയുന്നത് കേട്ടാൽ അമ്മച്ചിയാണേ അയാളെ ഞാൻ കക്കൂസിലിരുന്നു തെറി വിളിക്കും.  ഇനി ഒരിക്കലും അത് തിരിച്ചു വരില്ല എന്നുറപ്പുള്ളത് കൊണ്ടാരിക്കും പലരും ഇത് ഇത്ര മനോഹരം ആണ് എന്ന് വിളിച്ചു പറയുന്നത്  

1) ഉത്തരവാദിത്തങ്ങൾ ഒന്നുമില്ല 
മുട്ടൻ നുണ. എണ്ണിയാൽ ഒടുങ്ങാത്ത പരീക്ഷകൾ, ഹോം വർക്കുകൾ, ഇതൊക്കെ പിന്നെ ആര് കൊരങ്ങച്ചൻ പേന ചെയ്തു തരും എന്നാണോ?.  തീര്ന്നില്ല തെറ്റിയാൽ ഇമ്പോസിഷൻ, അടി പിച്ച് , ചെറിയ ക്ലാസ് പിള്ളേർക്ക് ചന്തിയേൽ ഞുള്ള്. 

2) സ്കൂൾ കലോത്സവങ്ങൾ , അതൊരു ഉത്സവം ആരുന്നു 
ഇതൊക്കെ സ്റെജിനു താഴെ സിപ് ഉപ്പും തിന്നു നടന്നവർ പറഞ്ഞത് ആരിക്കും.  സ്കൂൾ കലോത്സവത്തിൽ പദ്യ പാരായണം , പ്രസംഗം  ഇതൊക്കെ കാണാതെ പഠിക്കണം  . ഇതൊക്കെ പിന്നെ ആര് പഠിച്ചു തരും. കൂടാതെ സ്റെജിൽ കയറുമ്പോൾ ഉള്ള മുള്ളാൻ മുട്ടൽ, ടെൻഷൻ,  പേടി . എല്ലാം ഒരു ഞാണിന്മേൽ കളി ആണ്. ഉത്സവം  പോലും, ശരി തന്നെ  പക്ഷെ അതിന്റെ പിന്നിൽ  ഒരു പാട് കഷ്ടപ്പാടും ഉണ്ടാരുന്നു. 

3) ഓടി ചാടി മരം കേറി നടന്ന പ്രായം 
ഇതിനും കഷ്ടപ്പാട് ഉണ്ടാരുന്നു. വാളൻ പുളി പെറുക്കണം എങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. കാരണം വീട്ടു ഉടയവൻ  കാണാൻ പാടില്ലല്ലോ.  അല്ലാതെ ഒരുത്തനും ഇത്  വരെ പിള്ളേരെ വിളിച്ചു വരുത്തി വാളൻ പുളി , മാങ്ങ ചാമ്പങ്ങ ഇതൊന്നും ദാനം ചെയ്തതായി എന്റെ അനുഭവത്തിൽ ഇല്ല . 

3) അമ്മയുടെ സ്നേഹം അച്ഛന്റെ വാത്സല്ല്യം 
കൂടുതൽ പറയുന്നില്ല , കുറ്റിച്ചൂലും, കുരുമുളക് കൊടി വള്ളിയും  എന്ത് കൊണ്ടോ  ഓര്മ വരുന്നു. 

4) വീട്ടിലുണ്ടാക്കുന്ന ഭക്ഷണം 
ഇത് വേണമെങ്കില ആര്ക്കും എപ്പോ വേണോങ്കിലും ഉണ്ടാക്കാം. ഇചിര ബുദ്ധിമുട്ടണം അത്രേ ഉള്ളൂ.
 
പാവപ്പെട്ട പിള്ളേരെ പറ്റിക്കാൻ ഓരോ ഉഡായിപ്പുമായി ഇറങ്ങിക്കോളും.  


സ്കൂളിൽ പോണ സമയത്ത് വല്ലോം പഠിച്ചാൽ പിന്നീട് അതിന്റെ പത്തിരട്ടി ആക്ഹോഷിക്കാം . അല്ലേല  ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള  കാലം  വാളൻ പുളി പെറുക്കി തിന്ന കാലം ആണെന്ന്  പറഞ്ഞു നടക്കേണ്ടി വരും   

1 comment:

ajai said...

പാവപ്പെട്ട പിള്ളേരെ പറ്റിക്കാൻ ഓരോ ഉഡായിപ്പുമായി ഇറങ്ങിക്കോളും. :)