Sunday, November 9, 2014

രക്ഷിക്കാമായിരുന്ന ഒരു ജീവൻ

എല്ലാ മനുഷ്യരും ഏതെങ്കിലും രീതിയിൽ കുറ്റം ചെയ്തിട്ടുള്ളവർ ആണ്.  എങ്കിലും വേറെ ഒരാള്  കുറ്റവാളി എന്ന് ആരോപിക്കപ്പെടുമ്പോൾ  മനുഷ്യൻ എല്ലാം മറന്നുപോകുന്നു.  

അയാള് കുറ്റം ചെയ്തോ ? എന്തായിരുന്നു സാഹചര്യം ? ഇതൊന്നും  അറിയാൻ നമ്മൾക്കൊരു താല്പര്യവുമില്ല. 

ഒരു വ്യക്തിയെ കുറ്റവാളി എന്ന് വിളിക്കുന്നതിലൂടെ സ്വയം  നീതിമാൻ എന്ന്  മറ്റുള്ളവരുടെ മുന്നില്  ചിത്രീകരിക്കാനാണ് നാം ശ്രമിക്കുന്നത്. 

റാഗിംഗ് ആരോപിക്കപ്പെടുന്ന ഒരു വിദ്യാർഥിയെ  പിടിച്ചു ക്രൂശിക്കുന്നതിന് മുൻപ് നടന്നത് എന്താണെന്ന് വ്യക്തമായി അന്വേഷിക്കാറുണ്ടോ ? 

ക്രൂരമായ ക്രിമിനൽ രീതിയിലുള്ള റാഗിംഗ് അല്ലെങ്കിൽ, റാഗ് ചെയ്ത ആളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മാപ്പ് പറയിപ്പിച്ചു വിട്ടാൽ പോരെ ? 

ഒരു നിമിഷത്തെ ബുദ്ധിമോശം പിന്നീട് തിരിച്ചറിഞ്ഞു  മനുഷ്യൻ ഒരുപാട് പശ്ചാത്തപിക്കാറില്ലേ ?  

19, 20 വയസ്സ് തിരിച്ചറിവില്ലാത്ത പ്രായമാണ്, ഈ പ്രയാത്ത്തിൽ കുട്ടികൾ ചെറിയ തെറ്റ് ചെയ്യുന്നത് പുതിയ കാര്യമല്ല.  'പ്രായം പരിഗണിക്കുക'  എന്ന് പറയുന്നത് തന്നെ ഇതിനാണ്.  

അതല്ലാതെ സപ്പോര്ട്ട് നു ആരുമില്ലാത്ത ഒരു  പാവത്തിന് തെറ്റ് പറ്റി എന്ന്  കണ്ടു  അതിനെ ആരെങ്കില്ലും  കല്ലെറിഞ്ഞെങ്കിൽ,  നിങ്ങൾടെ കയ്യിൽ ചോര  മണക്കുന്നു ,  നിങ്ങള്ക്ക് മാപ്പില്ല . 

No comments: