ജർമ്മനി യിലെ റൈറ്റ് സൈഡ്
ഡ്രൈവിംഗ് ഒരിക്കലും ഒരു തരത്തിലും എന്റെ നാട്ടിലെ ഡ്രൈവിംഗ് പാടവത്തെ
ബാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ
വരുന്ന വണ്ടി തിരിച്ചു വീട്ടിലേക്കു ഓടിക്കുന്നത് ഒരു വിശുദ്ധ കര്മ്മം
ആയി ഞാൻ കണ്ടിരുന്നു.
കഴിഞ്ഞ തവണ നാടിലെക്കുള്ള യാത്ര. കോതമംഗലം ടൂ കോട്ടയം ഞാൻ ഏതൊരു പ്രവാസിയേം പോലെ അതി മാന്യനായി വണ്ടി ഓടിച്ചു. സൈഡ് തരുന്ന വണ്ടിക്കാര്ക്ക് കൈ പൊക്കി താങ്ക്സ് പറഞ്ഞു , വഴി ക്രോസ് ചെയ്യുന്നവര്ക്ക് സ്ലോ ചെയ്തു കൊടുത്തു. ആകപ്പാടെ വളരെ സന്തോഷം, കൂടെ ഇരിക്കുന്ന അമ്മായി അപ്പൻ ഇടയ്ക്കിടെ പറയുന്നുണ്ട് "ഇതൊക്കെ കൊന്ജം ഓവർ അല്ലേ ?"
സ്നേഹിച്ചു വണ്ടി ഓടിക്കാൻ ഞാൻ എന്റെ അമ്മായി അപ്പനെ പഠിപ്പിക്കുക ആയിരുന്നു. അമ്മായി അപ്പന് തന്റെ വണ്ടി ഓടിക്കുന്നത് മതർ തെരേസ ആണെന്ന് തോന്നി തുടങ്ങി. ഇടയ്ക്ക് ഡ്രൈവിംഗ് സീറ്റിലേക്ക് അദ്ദേഹം വിശ്വാസം വരാതെ നോക്കുന്നത് ഞാൻ കണ്ടു.
അങ്ങിനെ വീട്ടിലെത്തി. അധികം വൈകാതെ തന്നെ വീണ്ടും പുറത്തേക്ക്. യാത്ര പുതുപ്പള്ളി പള്ളി ലക്ഷ്യമാക്കി. സ്നേഹത്തിന്റെ നിറകുടമായ ഞാൻ വളയം പിടിക്കുന്നു. പള്ളി എത്തി , പ്രാര്ത്തിച്ചു, തിരിച്ചു വീട്ടിലേക്കു.
മനസ്സില് സ്നേഹം മാത്രം, പുതുപ്പള്ളി കവല , വഴിയിൽ ഉള്ള ആള്ക്കാരേം വണ്ടികളെയും സ്നേഹിച്ചു കൊണ്ട് സൂക്ഷിച്ചു ഞാൻ മുന്നോട്ടു. അതാ എതിര് വശത്ത് നിന്ന് റോങ്ങ് സൈഡ് കയറി പാഞ്ഞു വരുന്ന രണ്ടു ഹെഡ് ലൈറ്റ് . അത് നേരെ വന്നിങ്ങു താങ്ങി.
"പ്ടും "
ആള് കൂടി , ഞാൻ പുറത്തിറങ്ങി,
ബാക്കി എല്ലാം ആസ് യൂഷ്വൽ..
അതോടു കൂടി, ഷോര്ട്ട് ട്രിപ്പുകൾ ബസ്സിൽ ആക്കാം എന്ന് വിചാരിച്ചു. കോട്ടയത്തേക്ക് നൊസ്റ്റാൾജിയ ഉണര്ത്തുന്ന ബസ് യാത്രകൾ. അങ്ങിനെ ബസ് യാത്രകൾ തുടങ്ങി.
(തുടരും ..)

No comments:
Post a Comment