Sunday, June 22, 2014

കുലംകുത്തികൾ

"വീട്ടിലൊരു ആണ്കൊച്ചു വേണം" . പറഞ്ഞത് 30 വയസ്സോളം പ്രായമുള്ള വിദ്യാസമ്പന്ന ആയ ഒരു ഉദ്യോഗസ്ഥ.
കേട്ടിട്ട് അത്ഭുതപ്പെട്ടു പോയി. 60 വയസ്സിനു മുകളിലുള്ള ഒരു വ്യക്തി ആയിരുന്നു ഇത് പറഞ്ഞതെങ്കിൽ അത്ര ഞെട്ടൽ ഉണ്ടാവില്ലായിരുന്നു.
ഇനി വിഷയത്തിലേക്ക് വരാം. പ്രസ്താവന  കേട്ട് ഞാൻ ചിന്തയിലേക്ക് വീണു. 
 
പെണ്‍കുട്ടി ആയാൽ എന്താ വീട് ഇടിഞ്ഞു പോകുമോ ?.

ഇനി ആണ്‍കുട്ടി  ആയാൽ എന്താണ് ഗുണം?.

50 വര്ഷം മുൻപാണെങ്കിൽ ഗുണം ഉണ്ടായിരുന്നു , അന്ന് വീട് പുലരുന്നത് കായിക അധ്വാനത്തിൽ കൂടി മാത്രമായിരുന്നു. 3 ആണ്‍കുട്ടികൾ ഉണ്ടെങ്കിൽ 3 ഇരട്ടി അധ്വാനം , മൂന്നിരട്ടി വരുമാനം.
പോയിന്റ്‌ ഓക്കേ. ബട്ടേ, ഒരു സംശയം.3  ആണുങ്ങൾ കണ്ടത്തിൽ കിളക്കുന്നതിനെകാളും  മെച്ചം ഒരു കാളയെ മേടിച്ചു ഉഴുവിക്കുന്നത് അല്ലെ?. ഉഴുവുന്നത് പെണ്ണുങ്ങൾക്കും ചെയ്യിക്കാമല്ലൊ. അപ്പൊ വീണ്ടും സംശയം പിന്നെ എന്തിനാണ് വീട്ടില് നിര്ബന്ധമായി  ആണ്‍കുട്ടി ?.
അന്നും പ്രത്യേകിച്ച് ഗുണമില്ല ഇന്നും ഗുണമില്ല.
പിന്നെ പെണ്ണായാൽ കെട്ടിച്ചു വിടണം ആണായാൽ വീട്ടില് നില്ക്കും. നല്ല ന്യായം.
പ്രായമായ അപ്പനേം അമ്മേം നോക്കാൻ ആണ്മക്കൾ തന്നെ വേണം എന്നില്ല. തെളിഞ്ഞ മനസ്സും കരുണയുള്ള വ്യക്തിത്വവുമുള്ള മകളോ മകനോ ആയാൽ മതി അതിനു.
കരുണയുള്ള മനസ്സിന് ലിംഗം ആയി ബന്ധമില്ല. ആണായാലും പെണ്ണായാലും നല്ല ആത്മാവിനു ഉടമകളായ മക്കൾ ഉണ്ടാവുകയാണ് പ്രധാനം.

പിന്നെ, പെണ്ണുങ്ങൾ ആണുങ്ങളുടെ ഒപ്പം ശമ്പളം വാങ്ങുന്ന ഈ നൂറ്റാണ്ടിൽ , മോളിൽ പറഞ്ഞ പോലെ ഉള്ള കാര്യങ്ങൾ , കൊച്ചു പിള്ളാരുടെ കേക്കൽ  പറയുമ്പോൾ, അടുത്ത തലമുറയിലേക്കും നമ്മൾ പുരുഷ മേധാവിത്തം കുത്തി വയ്ക്കുകയാണ് എന്നോര്ക്കുന്നത് എല്ലാ സ്ത്രീകള്ക്കും നല്ലതാണ്.
ഇങ്ങനെ കേട്ടു വളരുന്ന ആണ്‍കുട്ടികൾ പെണ്‍കുട്ടികളെ രണ്ടാം തരക്കാരായി കാണുന്നെങ്കിൽ അതിന്റെ പൂര്ണ്ണ ഉത്തരവാദിത്ത്വം, ആണ്‍കുട്ടികളുടെ രക്ഷകര്താക്കൾക്ക് , പ്രത്യേകിച്ച് അമ്മമാര്ക്കാണ്.

 ഗുണപാഠം : സ്ത്രീയും സ്ത്രീയുടെ ശത്രു ആണ്

1 comment:

ajai said...

പറഞ്ഞിട്ടു കാര്യം ഇല്ല. ഒരിക്കലെങ്ങിലും 'പണ്ടാരം.ഒന്ന് ആണായി ജനിച്ചിരുന്നെങ്ങിൽ' എന്ന് വിചാരിക്കാത്ത സ്ത്രീകൾ ഉണ്ടാകുമോ.