പ്രവാസികളുടെ ഇമേജിന് നാട്ടില്‍ കോട്ടം നേരിട്ട് തുടങ്ങിയത് 2007 വരെ ഉള്ള കാലഘട്ടത്തില്‍ ആയിരുന്നു. പിന്നീട് കോട്ടം കൂടിക്കൂടി ഇപ്പൊ ചട്ടം തന്നെ ജോയിന്റ് വിട്ട അവസ്ഥയില്‍ എത്തിയത് കൊണ്ടു എല്ലാ പ്രവാസികളും സ്വദേശത്തും വിദേശത്തും അവരവരുടെ പെരുമാറ്റത്തില്‍ കുറെ കൂടി ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഇമെയില്‍ ഫോര്‍വേഡ് ആയി അടിസ്ഥാനപരമായ ഉപദേശങ്ങള്‍ പ്രചരിക്കുന്നു എങ്കിലും താഴെ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്രദം ആയിരിക്കും.
നാട്ടില്‍ എത്തുമ്പോള്‍ ചെയ്യേണ്ടത്
1 . മെയില്‍ ഷോവനിസ്റ്റ് എന്ന ട്രെന്‍ഡ് ഏറെക്കുറെ അവസാനിച്ച മട്ടാണ് ഇപ്പോള്‍ കാണുന്നത് . ബന്ധു വീടുകളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ പുരുഷമേധാവിത്തം സപ്പോര്‍ട്ട് ചെയ്തു നിങ്ങള്‍ സംസാരിച്ചാല്‍ പണ്ടത്തെ പോലെ 'അവനൊരു ആണ്‍കുട്ടിയാണ് ' എന്ന ലേബല്‍ നിങ്ങള്ക്ക് കിട്ടില്ല. ഇവിടെ ആണ് നാം ബുദ്ധി ഉപയോഗിക്കേണ്ടത്. വിദേശരാജ്യങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്യത്തെ വളരെ അധികം പുകഴ്ത്തുകയും, കേരളത്തിലെ അവസ്ഥ വളരെ പരിതാപകരം ആണെന്ന രീതിയില്‍ സംസാരിക്കുകയും വേണം. ഇത് വീട്ടിലെ അമ്മായി, കൊച്ചമ്മമാര്‍ എന്നിവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ചായ മാത്രമല്ല , ചിലപ്പോള്‍ ഭരണിയില്‍ ഇരിക്കുന്ന അവലോസ് ഉണ്ടയോ അച്ചപ്പമോ മറ്റോ ബോണസ് ആയി കിട്ടി എന്നും വരും.
2 . വിദേശ വിശേഷങ്ങള്‍ പറയാന്‍ അവസരം കിട്ടിയാല്‍ ' എനിക്കീ ബംഗ്ലാദേശികളെ (അല്ലേല്‍ പാക്കിസ്ഥാനികളെ ) കണ്ണിനു കാണരുത്' എന്ന് ഒരു കാര്യമില്ലെങ്കിലും തട്ടി വിടുക. കേട്ട് കൊണ്ടിരിക്കുന്ന ലോകല്‍സ് , കുളിക്കാന്‍ ചെല്ലുന്ന കടവില്‍ എരുമേ കുളിപ്പിക്കുന്ന അക്കരെ താമസിക്കുന്നവരെ പറ്റി സാധാരണ പറയുന്ന ' എനിക്കീ __ കരക്കാരെ കണ്ണിനു കാണരുത് ' എന്നതുമായി ഇത് കമ്പേര്‍ ചെയ്യുകയും അത് വഴി നിങ്ങള്‍ ഒരു വല്യ സംഭവം ആണെന്ന് കരുതുകയും ചെയ്യും. യൂറോപ്പില്‍ നിന്നാണ് നിങ്ങള്‍ നാട്ടില്‍ ചെല്ലുന്നെങ്കില്‍ തല്‍സ്ഥാനത്ത് സ്പൈന്കാരെന്നോ , ഗ്രീക്കുകാരെന്നോ മറ്റോ കാച്ചിയാല്‍ റേഞ്ച് പിന്നേം കൂടും.
3 സ്റ്റാന്‍ഡേര്‍ഡ് സെറ്റപ്പില്‍ നില്‍ക്കുമ്പോള്‍ തൂവാല ക്ക് പകരം പേപ്പര്‍ പോക്കറ്റ് ടിഷ്യൂ ന്റെ ഒരു പാക്കറ്റ് എടുത്തു പൊട്ടിക്കുക ( പാക്കറ്റ് നിര്‍ബന്ധം ആണ് ) . മീന്‍ ചന്തേല്‍ ഓലകൊഴുവ മേടിക്കാന്‍ വട്ടയലേം കൊണ്ടു നില്‍ക്കുമ്പോ ഇതെടുത്ത് വീശരുത്. ചന്തയില്‍ ചുമടെടുക്കാന്‍ നില്‍ക്കുന്ന നിങ്ങള്‍ടെ പഴയ ക്ലാസ്സ്‌മേറ്റ്സ് ഇത് കണ്ടു വേറെവെല്ലോം ആണെന്ന് തെറ്റിദ്ധരിച്ചു നിങ്ങളെ നശിപ്പിച്ചു വിടാന്‍ സാധ്യത ഉണ്ട്.
വിദേശത്ത് ആയിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍
4 വെള്ളിയാഴ്ചകള്‍ വളരെ ശ്രദ്ധിക്കേണ്ട ദിവസം ആണ്. വെള്ളി ആഴ്ച വൈകുന്നേരം നിങ്ങള്‍ വളരെ സന്തോഷവാനാണെന്ന് വരുത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ചെയ്യുക . TGIF ( Thank God Its Friday) മുതലായവ ആവശ്യത്തിനു ഉപയോഗിക്കാം. ഇത് കാണുമ്പോള്‍ വെള്ളിയാഴ്ച ആവാന്‍ വേണ്ടി നിങ്ങള്‍ നോക്കിയിരിക്കുകയാണ് എന്ന ഒരു ലുക്ക് ഉണ്ടാവും. പലതരം ക്ലബ്ബുകളില്‍ തകര്‍ത്തു മറിയുന്ന നിങ്ങളെ ഓര്‍ത്തു വായനക്കാരന്‍ അസൂയപ്പെടുമ്പോള്‍ കഞ്ഞീം ചെറുപയര്‍ തോരനും കൂട്ടി യു ട്യൂബില്‍ പഴയ വല്ല മലയാള സിനിമയും കണ്ടു നിങ്ങള്‍ക്ക് വീകെന്റ്റ് ആഘോഷിക്കാം.
( ബാക്കി പുറകെ ആവശ്യാനുസരണം പ്രസിദ്ധീകരിക്കുന്നത് ആണ്. .)
3 comments:
Kanji payar..you tube malayalam movie..you caught me there dude.. :)
Thanks Gayu..
aliyaa.. ithokke kayyil irunnitta mindaathirunne :O enikk pande pennukitti..alla njaan pande pennuketti poyene .. sathyam :O
Post a Comment