ജര്‍മ്മനി യില്‍ നിന്നും ഏവര്‍ക്കും തിരികെ അറബികടലിന്റെ മുകളിലേക്ക് സ്വാഗതം..
ബ്രേക്ക് ഫാസ്റ്റ് കഴിക്കണം, കഴിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും , കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണ് ഈ സാധു ജീവി. രണ്ടു കയ്യും അനക്കാന്‍ പറ്റില്ല, തോള് ചുരുട്ടി ഇരുന്നു പുറം വേദന എടുത്തു തുടങ്ങിയത് കൊണ്ട്, അമ്മമ്മ മാര്‍ ഉപ്പുമാവിനെ ആക്രമിക്കാന്‍ മുന്നോട്ടാഞ്ഞ ഗാപ് നോക്കി, ഞാന്‍ സീറ്റില്‍ ചാരി ഇരുന്നിരുന്നു . അതിപ്പോ പണി ആയി. അനങ്ങാന്‍ പറ്റുന്നില്ല..
ഇതിപ്പോ ഒരുമാതിരി ഇടവാടായി , അമ്മാമ്മയോടു ഒതിങ്ങി ഇരിക്കാന്‍ പറഞ്ഞാലോ..? ..അല്ലെ വേണ്ട..കാലം വല്ലാത്തതാ..വെല്യമ്മ എങ്ങാനും നിനക്കെന്തിന്റെ സൂക്കെടാടാ ..എന്നോ മറ്റോ ചോദിച്ചാല്‍ തീര്‍ന്നു, ഫ്ലൈറ്റ് ഇല്‍ ഇരിക്കുന്ന , കട്ടി മീശകള്‍, കഷണ്ടികള്‍, വശം കോടിയ ഫ്രഞ്ച് താടികള്‍ എല്ലാവരും കൂടി വന്നു എന്നെ എടുത്തു പെരുമാറും..
ഇല വന്നു മുള്ളേല്‍ വീണാലും മുള്ള് വന്നു ഇലേല്‍ വീണാലും, നാട്ടുകാര് വന്നു മുള്ള് രാകിയേച്ചു പോകുന്ന അവസ്ഥ ..മിണ്ടാതെ, അനെങ്ങാതെ ഇരിക്കുന്നത് ആണ് ബുദ്ധി.
വിഷണ്ണനായി ഞാന്‍ മെനു കാര്‍ഡ് എടുത്തു തിരിച്ചും മറിച്ചും നോക്കി. അതാ , സ്ടാര്റെര്‍ ആയി ഫ്രൂട്ട് സലാഡ് എന്ന് എഴുതിയിരിക്കുന്നു, എങ്കില്‍ പിന്നെ അത് പയ്യെ എടുത്തു ട്രൈ ചെയ്തുകളയാം, അതാകുമ്പോ പിന്നെ തെറിച്ചു പോയ്യാലും വല്ല്യ നഷ്ടമില്ല.
മനോഹരമായി അടച്ചു വച്ചിരിക്കുന്ന ബൌള്‍ എടുത്തു തുറന്നു, അതാ മനം മയക്കുന്ന പഴവര്‍ഗങ്ങള്‍. രണ്ടു മുന്തിരിങ്ങ, രണ്ടു കപ്പളങ്ങ (കഷണം) പിന്നെ കൂഴ ചക്കേടെ രണ്ടു ചൊള ,
പണ്ടാരം, എന്നാ പിന്നെ ഓരോ ലോലോലിക്ക യും ചാമ്പങ്ങ യും കൂടി ഇടാമായിരുന്നു.
എന്നതേലും ആട്ടു, തിന്നു കളയാം, മുന്തിരിങ്ങ എടുത്തു വായിലേക്ക് വിക്ഷേപിച്ചു, റൂട്ട് കനാല്‍ ചെയ്ത പല്ല് ഒഴിവാക്കി , ഇടതു വശത്ത് വച്ച് ഒറ്റ കടി,
"ഈയ്യോ...",
ആപേ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യുമ്പഴത്തെ പോലെ ഒരു വിറയല്‍ ഇടതു വശം മൊത്തമായി വ്യാപിച്ചു. ഹോ പുളിച്ചു പണ്ടാരമടങ്ങി.
രണ്ടാമത്തെ മുന്തിരിങ്ങ എടുത്തു സൂക്ഷിച്ചു നോക്കി, മുന്തിരിങ്ങ ആണോ അതോ ഇരുമ്പന്‍ പുളി ആണോ.?
റിസ്ക് എടുക്കാന്‍ വയ്യ, അതവിടെ ഇരിക്കെട്ടെ..
അതിനിടെ കുടി വെള്ളവുമായി അടുത്ത പരിചാരിക എത്തി. തലയ്ക്കു ചുറ്റും ഇട്ടിരിക്കുന്ന കര്ട്ടെന്‍ ഒന്നിളക്കി ' അടുത്തിരുന്ന അമ്മമ്മയോടു ചോദിച്ചു. " എന്തിര് വല്യമ്മേ കുടിക്കനത് ?".. (ഇതേ അര്‍ഥം വരുന്ന ഇംഗ്ലീഷ് ആണ് പ്രയോഗിച്ചത്. )
ആ അമ്മാമ്മ ഇംഗ്ലീഷ് സ്റ്റേഷന്‍ പിടിക്കില്ല. അതോടു കൂടി ചോദ്യം എന്റെ നേര്‍ക്കായി. "Could you please translate ?"
കൊഴഞ്ഞു, സൈക്കിള്‍ കയറ്റം പഠിക്കുന്നവന്‍ ഓവര്‍ ലോഡ് വച്ച പോലായി.
പണ്ട് വാടകയ്ക്ക് എടുത്ത സൈകിളെല്‍ കഷ്ടപ്പെട്ട് ഒത്തിയും, ഇടക്ക് കൂടെ കാലിട്ടും സൈകില്‍ കയറ്റം പഠിച്ചു വരികയാരുന്നു. ഒരു ഇറക്കം വഴി ബ്രെകില്‍ അഡ്ജസ്റ്റ് ചെയ്തു വന്നപ്പോ വഴിയില്‍ നിന്ന കൂട്ടുകാരന്‍ ചാടി അതിന്റെ കാരിയറില്‍ കയറി.
ഒരു മണിയടി ശബ്ദത്തോടെ ഇറക്കം വഴി പാഞ്ഞു പോയ ഞങ്ങളെ പിന്നീട് അടുത്തുള്ള വെട്ടു കല്ല് കുഴിയില്‍ നിന്നു കണ്ടെടുക്കുവാരുന്നു.
ഇത് മിക്കവാറും അങ്ങിനെ ആകും...
ഞാന്‍ അമ്മമ്മയോടു ചോദിച്ചു, .."എന്ന കുടിക്കാന്‍ വേണ്ടത്?.".
എന്ന ഒള്ളത് ?..അമ്മാമ്മ തിരിച്ചു ഒരു ചോദ്യം ...ഒരു വഷളന്‍ ചിരി ചിരിച്ചോ എന്നൊരു സംശയം..
ഞാന്‍ എത്തി വലിഞ്ഞു ട്രോളിയില്‍ നോക്കി., ഓറഞ്ച് ജൂസ്, ആപ്പിള്‍ ജൂസ്...
'ഛെ..മൊത്തം തണുത്ത സാധനങ്ങള്‍ ആണല്ലോ?.. ഹോട്ട് ഒന്നുമില്ലേ..' അമ്മമ്മയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി..
ഇനി ചായ, കാപ്പി വല്ലതുമാണോ ഉദ്ദേശിച്ചത് എന്നറിയാന്‍ ഞാന്‍ അമ്മാമ്മയെ ഒന്ന് കൂടി നോക്കി.
..ഒരു ചിരി ചിരിച്ചു കൊണ്ട് അമ്മാമ്മ.."ഞാന്‍ കുറച്ചു വര്‍ഷമായി വാന്‍ കൂവരില്‍ ആണ് താമസം.. അവിടെ ഒക്കെ അപ്പിടി തണുപ്പാ..അത് കൊണ്ട് ഹോട്ട് ആണ് പതിവ്..തണുത്തത് കുടി ഇപ്പൊ ഇല്ല ."
അയ്യേ..തന്നെ..ഇത് അത് തന്നെ....
ജെര്‍മനിയില്‍ ബസ്സില്‍ ഇരുന്നു വരെ വല്യമ്മ മാര്‍ ഒരു ക്വാര്റെര്‍ കുപ്പി എടുത്തു ഡ്രൈ അടിക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ ഇത് ഒരു മലയാളി അമ്മാമ്മ..
ഞാന്‍ ആകപ്പാടെ പെട്ടു...ഇനി കമ്പനി വേണം എന്ന് വല്ലോം പറയുമോ..?? 2008 ഡിസംബര്‍ ലെ, 25 നോയമ്പോട് കൂടി മദ്യം ജീവതത്തില്‍ നിന്നു തന്നെ ഉപേക്ഷിച്ചതാണ്..
ഞാന്‍ ചോദിച്ചു " അല്ല എന്താ പറയണ്ടത് ?,
അത് മോന്‍ പറഞ്ഞോ..എനിക്ക് എന്തായാലും കുഴപ്പമില്ല..
പരിചാരികയുടെ ട്രേ യില്‍ എന്റെ ചായ കപ്പു എടുത്തു വച്ച് , ഇനി വല്യമ്മ ഹാങ്ങ് ഓവര്‍ ആവണ്ട എന്ന് കരുതി ഞാന്‍ പറഞ്ഞു, one tea and one vodka please....
കപ്പില്‍ ചായ ഒഴിച്ച് , അതെ ട്രെയില്‍ ഒരു വോഡ്ക യുടെ ബോണ്‍സായ് കുപ്പിയും വച്ച് അവള്‍ ട്രേ നീട്ടി..
എന്നെ ഞെട്ടിച്ചു കൊണ്ട് , അമ്മാമ്മ എന്റെ ചായ കപ്പു എടുത്തു.. എന്നിട്ട് എന്നെ പുച്ചവും, വെറുപ്പും കലര്‍ന്ന ഒരു നോട്ടവും..
അന്താളിച്ചു ഇരുന്ന എന്നെ പരിചാരികയുടെ കിളി മൊഴി യാഥാര്ത്യത്ത്തിലേക്ക് കൊണ്ട് വന്നു.. 'Sir your beverage , please..'
ഇനി ഒന്നും നോക്കാനില്ല , ചാടി അമ്മാമ്മയുടെ ട്രെയില്‍ ഇരുന്ന ചായ കപ്പ് എടുത്തു ട്രെയില്‍ വച്ച്, ഞാന്‍ പറഞ്ഞു.. "sorry, could you give me a tea instead.."
പകരം വന്ന ചായ എടുത്തു മധുരം പോലുമില്ലാതെ ഞാന്‍ കുടിക്കുമ്പോള്‍ , അമ്മാമ്മയുടെ മുഖത്ത് , നിര്‍വൃതി നിറഞ്ഞു നിന്നു..ഒരു കുടിയനെ ഒറ്റ നോട്ടത്തിലൂടെ നന്നാക്കിയതിന്റെ നിര്‍വൃതി..
8 comments:
കൊള്ളാം കൊള്ളാം ... എഴുത്ത് തുടരട്ടെ !!! :)
നന്ദി രതീഷ്,
നിന്റെ മലയാളം നന്നാവുന്നുണ്ട്.
പോടാ..എന്റെ മലയാളം പണ്ടേ നല്ലതാ..
Jittuvinenthaa..inganae ennum abadhangal maathram pattunnae?...anyway..enjoying all ur abadhoms in pages of autobiography...good one indeed..
Seena,
Thanks for the comment.
This is a way of making harmless humour. Self mockery.
and as u people know, enikku abadhangal pattaare illa..
edai valla proof reader vacancy undagil parayane
Venda ..ezhuthu thanne angu thannekkaam..
Post a Comment