Friday, November 5, 2010

The Aviator... അഥവാ വൈമാനികന്‍..

ഉദ്ദേശം നാല്‍പ്പതു രാത്രികള്‍ക്ക് മുന്‍പ്, കൊച്ചി- ദുബായ് എമിരേറ്റ്സ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ ആയിരുന്നു ഈ ഞാന്‍. ഒരു മാസത്തെ സുഖ ജീവിതത്തിനു ശേഷം വീണ്ടും വന വാസത്ത്തിലേക്ക്. നാട് വിട്ടു പോകുവാനുള്ള വിഷമം കൊണ്ട് ഏറ്റവും അവസാനം വിമാനത്തില്‍ കയറിയത് ഞാന്‍ ആയിരുന്നു.

നേരെ ചെന്ന് സീറ്റ്‌ കണ്ടുപിടിച്ചു. അല്ല ഊഹിച്ചെടുത്തു. മൂന്നു പേരുടെ സീറ്റ്‌ ആണ്. എന്റെ സീറ്റ്‌ നടുക്ക് ഉണ്ടായിരിക്കണം. രണ്ടു അറ്റത്തും വേണമെങ്കില്‍ സുമോ ഗുസ്തിക്ക് ഇറക്കാന്‍ പാകത്തിലുള്ള രണ്ടു 'അമ്മാമ്മ' മാരാണ്. അവരുടെ പ്രതാപതിനിടയില്‍ ഈ ഉള്ളവന്റെ സീറ്റ്‌ ഏറക്കുറെ അപ്രസക്തം ആയി കഴിഞ്ഞിരിക്കുന്നു. പയ്യെ ചെന്ന് സീറ്റിലേക്ക് ഞെരിഞ്ഞു ഇറങ്ങി. കണ്ണിലോക്കെ ഇരുട്ടുകയരുന്നു , പണ്ട് പാമ്പാടി യില്‍ നിന്ന് 4 45 നുള്ള 'ലാല്‍ ബ്രദേഴ്സ് ' ബസ്സില്‍ കയറിയിരുന്നത് ഓര്മ വന്നു.

എങ്ങിനെയും ഈ അടിച്ചില്ലില്‍ നിന്ന് പുറത്ത് കടക്കണം. വിന്‍ഡോ സീറ്റ്‌ ഇല്‍ ഇരിക്കുന്ന 'അമ്മാമ്മ' യുടെ അടുത്ത് ചോദിച്ചു. 'ഞാന്‍ അവിടെ ഇരുന്നോട്ടെ?, അടുത്തിരുന്നാല്‍ നിങ്ങള്ക്ക് വല്ല വര്‍ത്തമാനം പറയുകയും ചെയ്യാം.. '.

' അയ്യോ പറ്റില്ല ..എനിക്ക് ജനാലക്കു അടുത്ത് ഇരിക്കണം ..' അമ്മാമ്മ പറഞ്ഞു.

ഹും, എന്തിനാണോ വാ, ഇനി പോകുന്ന വഴിക്ക് വാളുവക്കും എന്നോ മറ്റോ പേടിച്ചിട്ടാണോ?..ഞാന്‍ മനസ്സില്‍ വിചാരിച്ചു.

അങ്ങിനെ ' ഞെരുക്കതിന്റെയും പല്ലുകടിയുടെയും' യാത്ര ആരംഭിച്ചു.

വെളുപ്പിനെ ആയതു കൊണ്ട് ബ്രേക്ക് ഫാസ്റ്റ് എത്തി. അപ്പോളാണ് മനസ്സിലായത് കൂട്ടത്തില്‍ ഒരമ്മാമ്മക്ക് എന്റെ അത്ര പോലും ആംഗലേയം വശമില്ല. വന്ന 'അന്തരീക്ഷ പരിചാരിക' മിടുക്കി ആയതു കൊണ്ട് അവള്‍ എങ്ങെനെയോ അമ്മാമ്മയെ പറഞ്ഞു മനസ്സിലാക്കി ഒരു മെനു കൊടുത്തു.

അങ്ങിനെ കഴിക്കാനുള്ള പ്രക്രിയ തുടങ്ങി. സാധാരണ ഗതിയില്‍ എല്ലാം കൂടി എടുത്തു വക്കാനുള്ള ഇട ട്രേ ക്ക് ഇല്ല. ഇതിപ്പോ എനിക്ക് ഇരിക്കാന്‍ കൂടി പറ്റാത്ത അവസ്ഥയില്‍ ആണ്.

എങ്ങിനെയും വെട്ടിയെ പറ്റൂ. ഫുഡ്‌ ന്റെ കൂട്ടത്തില്‍ ചെറിയ കവറുകളില്‍ ആക്കി അവര്‍ തന്ന പാതാളകരണ്ടി, കൊടുവാള്‍, വാരിക്കുന്തം മുതലായവ എടുത്തു നിരത്തി. ' ഹോ ഇപ്പൊ കണ്ടാല്‍ ജില്ല ആശുപത്രിയിലെ ഓപരെഷന്‍ ടേബിള്‍ പോലെ ഉണ്ട്.'

ഇപ്പോള്‍ അതല്ല പ്രശനം രണ്ടു അമ്മാമ്മ മാരും വിശാലമായി ഇരുന്നു കയ്യില്‍ വാരി വെട്ടുകയാണ് . ഓരോരുത്തരും സപ്പോര്‍ട്ട് നു വേണ്ടി അവരടെ കൈ മുട്ട് എന്റെ കയ്യുടെ മടക്കില്‍ ആന്കെര്‍ ചെയ്തിരിക്കുവാ. അത് കൊണ്ട് എന്താ, എനിക്ക് കൈ ഒരു പരിധിയില്‍ കൂടുതല്‍ പോക്കാന്‍ വയ്യ.
' ഇത് മിക്കവാറും ജെര്‍മനിയില്‍ സംഭവിച്ചത് പോലെ ആകും' . .എന്റെ മനസ്സ് പറഞ്ഞു.

ക്യാമറ ജെര്മിനിയിലേക്ക്..

ജെര്‍മനിയിലെ ആദ്യ ദിനം , ആദ്യമായി ജര്‍മന്‍ ഫുഡ്‌ അടിക്കാനുള്ള ആര്‍ത്തിയുമായി, നേരെ ചെന്നത് ഗ്രില്‍ കൌണ്ടറില്‍, കുശിനികാരി എന്നോട് ചോദിച്ചു 'ഹെന്ചെന്‍ ഒടെര്‍ ഷ്വൈന്' ‍.. മലയ്യാളം മീഡിയം കാരന്റെ കയ്യില്‍ എന്ത് ജര്‍മന്‍ , ചിക്കന്‍ ഫ്രൈ യുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ട്രാവന്‍കൂര്‍ ചിക്കന്‍ പാലസ് നെ മനസ്സില്‍ ധ്യാനിച്ച്‌ , കോട്ടയം ആക്സെന്റില്‍ ഒരു കാച്ചങ്ങു കാച്ചി.. ദാ കിടക്കുന്നു ഗ്രില്‍ഡ്‌ ചിക്കന്‍ പ്ലേറ്റില്‍.

ഇനി ആണ് പ്രശ്നം . കത്തിയും മുള്ളും ഒക്കെ ആയി ഒരു സിംഗിള്‍ മേശ യിലേക്ക്. കാശ് പോകും എന്നുള്ളത് കൊണ്ട് ഇന്ത്യക്കാരെ അവിടെ കാണുക പ്രയാസം ആണ്. ആരുടെ അടുത്ത് ചോദിക്കാന്?‍, അല്ല എന്തിനാ ചോദിക്കുന്നത്, കത്തി വച്ച് അങ്ങോട്ട അരക്കുക,മുള്ള് വച്ചങ്ങോട്ടു കുത്തി എടുക്കുക അത്ര തന്നെ.. എന്തായാലും ഒറ്റയ്ക്ക് ഇവിടം വരെ എത്തിയില്ലേ ഇനി ഇതും ഒറ്റക്കങ്ങോട്ടു തീര്‍ക്കാം...ആത്മവിശ്വാസം മുണ്ട് മടക്കികുത്തി വിരിഞ്ഞു നിന്നു.

കത്തി കൊണ്ട് പയ്യെ ചിക്കനെ അറുക്കാന്‍ ഒരു ശ്രമം നടത്തി, നടക്കുന്നില്ല. കത്തിക്ക് മൂര്‍ച്ച പോരാ. 'ഛെ..ആ പാക്ക് വെട്ടുന്ന കത്തി വീട്ടില്‍ നിന്ന് കൊണ്ട് പോരന്ടതാരുന്നു'.. മനസ്സ് പറഞ്ഞു..

ഒന്നൂടെ നോക്കികളയാം, ഫോര്‍ക്ക് ചിക്കെന്റെ ഒരു വശത്ത് കുത്തി, ഇച്ചര ശക്തിയില്‍ കത്തി ഒറ്റ അമര്ത്തു. 'ഭും.' ഒരു മിന്നായം പോലെ യെ പിന്നീട് ചിക്കനെ കണ്ടുള്ളൂ..,ചുട്ട കോഴിയെ പറപ്പിക്കുന്നവന്‍ എന്ന് പറഞ്ഞത് എന്നെ പറ്റി ആവാനേ തരമുള്ളൂ. പയ്യെ തിരിഞ്ഞു വശങ്ങളില്‍ നോക്കി,.ആരെങ്കിലും കണ്ടോ?..ഭാഗ്യം ഇല്ല, എല്ലാവരും ഇരുന്നു വര്‍ത്തമാനം പറഞ്ഞു കഴിക്കുവാനു.

പക്ഷെ ചിക്കന്‍ എവിടെ?.ഞാന്‍ തിരിഞ്ഞും മറിഞ്ഞും നോക്കി. എവിടെ പോയി എന്ന് ഒരു പിടിയും കിട്ടിയില്ല...എന്തൊരു കഷ്ടമാണ്...

' കണ്ടു കൊതി തീര്‍ന്നില്ല, അതിനു മുന്‍പേ അതങ്ങ് (തെറിച്ചു) പോയി..'

എനിക്കാകപ്പാടെ സങ്കടമായി..

ആഹ്.. കാന്റീന്‍ തന്നു കാന്റീന്‍ എടുത്തു. കോഴീടെ കാര്യം ഇത്രയേ ഉള്ളൂ.. ഞാന്‍ സമാധാനിച്ചു.

ബാക്കി ഉണ്ടായിരുന്ന ഫ്രഞ്ച് ഫ്രൈസ് ഉം സാലടുകളും കഴിച്ചു ഞാന്‍ വിശപ്പടക്കി.

ഉദ്ദേശം ഒരു മണിക്ക് എന്റെ പ്ലേറ്റില്‍ നിന്ന് തെറിച്ചു പോയ ചിക്കെനെ പിന്നീട് ഞാന്‍ കാണുന്നത് 20 മിനിട്ടുകള്‍ക്ക് ശേഷമാണ്. ഏതോ ഒരുത്തന്റെ ജാക്കെറ്റിന്റെ പോക്കെറ്റില്‍ ഇരുന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് അത് കടന്നു പോയി..

ഇനി ഒരിക്കലും ആ കോഴിയെ കാണില്ലല്ലോ എന്നോര്‍ത്ത് വ്യസനിച്ചു അവസാനത്തെ ഫ്രഞ്ച് ഫ്രൈ കടിക്കുമ്പോ, അതെന്നെ നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു. ..

...തുടരും..തുടരുമായിരിക്കും.

14 comments:

Complicated Heart said...

ജെര്‍മനിയിലെ ആദ്യ ദിനം , ആദ്യമായി ജര്‍മന്‍ ഫുഡ്‌ അടിക്കാനുള്ള ആര്‍ത്തിയുമായി, നേരെ ചെന്നത് ഗ്രില്‍ കൌണ്ടറില്‍, കുശിനികാരി എന്നോട് ചോദിച്ചു 'ഹെന്ചെന്‍ ഒടെര്‍ ഷ്വൈന്' ‍.. മലയ്യാളം മീഡിയം കാരന്റെ കയ്യില്‍ എന്ത് ജര്‍മന്‍ , ചിക്കന്‍ ഫ്രൈ യുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ട്രാവന്‍കൂര്‍ ചിക്കന്‍ പാലസ് നെ മനസ്സില്‍ ധ്യാനിച്ച്‌ , കോട്ടയം ആക്സെന്റില്‍ ഒരു കാച്ചങ്ങു കാച്ചി.. ദാ കിടക്കുന്നു ഗ്രില്‍ഡ്‌ ചിക്കന്‍ പ്ലേറ്റില്‍.

ഹ ഹ .. അതിഷ്ടമായി കേട്ടോ ... കൊള്ളാം !
your Neighbour - Retheesh Andrews ;)

jittu said...

നന്ദി രതീഷ്‌..

ajai said...

ha ha..kalakkan
oru paad chirichu

jittu said...

Thanks aliyaa..

Unknown said...

enii pokupoll natill ninnuu pakku vetunna katti edukkan marakendaaa .........:D

jittu said...

wo wo thanne..edukkanam..

Unknown said...

eda 4.45 LAL BROTHERSIL nee ammammamarude idackano irunnirunnathu ambada kochukallan pettennu athu orthu.ummmm muttan writing ane

jittu said...

vrithiketta sahodara, 'Lal Brothers' le thikkum thirakkum aanu njaan uddeshichathu.

enthayalum comment nu Nandi..

sreenath said...

അമ്പട ജഗജില്ലി. ഇത് ഗൊള്ളാം

jittu said...

നന്ദി ശ്രീനാഥ്. ഇടയ്ക്കിടെ വരണം..

Manoj said...

Thakarppan post Jittu....aaa thalakkakathu ithinum maathram ideas undennu kandaal parayilla ketto....nice one ..keep it up..

jittu said...

ha..ha..thank u Manoj..

Asok Vipin V said...

kalakkeettundu Jittu...Keep it up :)

jittu said...

nandi Ashok..