ഞാന്‍ എന്ത് കൊണ്ടാണ് ഈ പോസ്റ്റ് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത് എന്നത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഇന്നലെ ആന്നു സംഭവം നടക്കുന്നത്. രാത്രി വയ്കി അടുക്കളയില്‍ ബീഫ് കറി വയ്ക്കുകയായിരുന്നു എന്റെ കൂടെ കിഴക്കന്‍ ഏഷ്യക്കാരനായ ഒരു സുഹൃത്ത് അവന്റെ ഫുഡ് ആയ പന്നിയെ എന്തോ കാണിക്കുന്നുണ്ടായിരുന്നു..
നമ്മടെ കോട്ടയം ബീഫ് കറി റെഡി ആയ്യി വന്നപ്പോ അവന്‍ പയ്യെ അടുത്ത് വന്നു കുക്കിംഗ് മെത്തേഡ് ചോദിയ്ക്കാന്‍ തുടങ്ങി. പണ്ടാരമടങ്ങാന്‍ കൊതി കിട്ടണ്ട എന്ന് കരുതി കൊരചെടുത്തു ഞാന്‍ അവന്റെ പാത്രത്തില്‍ ഇട്ടു കൊടുത്തു..ടേസ്റ്റ് കിട്ടിയപ്പോ അവന്‍ വളരെ ഹാപ്പി..ജിടു ഇനി നീ ..... ഫുഡ് ടേസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞു അവന്‍ ഉണ്ടാക്കിയ ഒരു പന്നി കഷണം എടുത്തു എന്റെ പ്ലേറ്റില്‍ ഇട്ടു..
..കൊഴഞ്ഞു..എനിക്കാണെങ്കില്‍ ഇവന്മാര് പന്നി അലമ്പായി ഉണ്ടാക്കുന്ന മണംഅടിചിട്ടാനെന്നു തോന്നുന്നു കൊറച്ചു നാളായി പന്നി മടുപ്പാന്നു...
ഇതാണെങ്കില്‍ ഏറ്റവും നാറുന്ന ഒരു ഡിഷ് ഉം ....തിന്നാതിരിക്കാന്‍ പറ്റുമോ.ഞാന്‍ കുറച്ചു എടുത്തു കഴിച്ചു ...എന്റെ കര്‍ത്താവെ. ..ശത്രുക്കള്‍ക്ക് മാത്രമേ ഈ ഗതി വരുതവോല്ലേ..
അവന്‍ ആണെങ്കില്‍ മുഖത്തില്‍ നിന്നും കണ്ണ് എടുക്കുന്നുമില്ല..ഹരികൃഷ്ണന്‍സ് സിനിമ യില്‍ ലാലേട്ടന്‍ ഉപ്പു കൂടിയ ഫുഡ് കഴിച്ചിട്ട് ഫുഡ് നന്നയ്യി എന്ന് പറയുന്ന ഒരു സീന്‍ ഉണ്ട് .. ഇത് ഏകദേശം അതിന്റെ അപ്പുറം വരും...അതും പോരഞ്ഞിട്ട് അവന്‍ വേറെ ഒരു പീസ് ഉം എടുത്തു എന്റെ പ്ലേറ്റില്‍ പിന്നേം ഇട്ടു...എന്റെ മാതാവേ..
..ആത്മാവ്വ് നിലവിളിക്കുക എന്ന് കേട്ടിട്ടുണ്ട്...അത് എനിക്ക് സംഭവിച്ചു.....
..
1 comment:
വാര്‍ത്ത : ദക്ഷിണ ഇന്ത്യയിലെ എല്ലാ ഭാഷകളെയും കിഴക്കന്‍ ഏഷ്യയിലെ ഭാഷകളിലേക്ക് തര്‍ജിമ ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ ഗൂഗിള്‍ ലാബ്സില്‍ ലഭ്യമായി !
Post a Comment